അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. ബച്ചൻ തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിടുന്നത്. ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളുടെയും ജോലിക്കാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

'കോവിഡ് പരിശോധന ഫലം പോസിറ്റിവാണ്. ആശുപത്രിയിലേക്ക് മാറ്റി. കുടുംബാഗംങ്ങളും ജീവനക്കാരും പരിശോധനക്ക് വിധേയരായിട്ടുണ്ട്.ഫലത്തിനായി കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസങ്ങളുമായി എന്നെ ബന്ധപ്പെട്ടട്ടുള്ളവരെല്ലാം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' ബച്ചന്‍ ട്വീറ്റ് ചെയ്തു.

Advertisment