ഫിലിം ഡസ്ക്
Updated On
New Update
ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചൻ. കഴിഞ്ഞ മൂന്ന് ദിവസമായി ബച്ചൻ നാനാവതി ആശുപത്രിയിലാണെന്നാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Advertisment
കരൾ രോഗത്തെത്തുടർന്നാണ് ബച്ചനെ ആശുപത്രിയിൽ എത്തിയതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കൾ ബച്ചനെ സന്ദർശിച്ചതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമിതാഭ് ബച്ചൻ എഴുപത്തിയേഴാം ജന്മദിനം ആഘോഷിച്ചത്.
തനിക്ക് ലിവർ സിറോസിസാണെന്ന് വ്യക്തമാക്കി ബച്ചൻ തന്നെ നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ബച്ചൻ പറഞ്ഞിരുന്നു. ഹെപ്പറ്റൈറ്റിസ് ബി വൈറസാണ് ലിവർ സിറോസിസിന് കാരണമായത്.