ശിവാജി ഗണേശന്‍റെ സൂപ്പര്‍ഹിറ്റ് സിനിമാ പേരുമായി അമിതാഭ് ബച്ചൻ തമിഴകത്ത് എത്തുന്നു

ഫിലിം ഡസ്ക്
Wednesday, October 16, 2019

ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ നായകൻ അമിതാഭ് ബച്ചൻ ആദ്യമായി തമിഴകത്ത് എത്തുന്ന ചിത്രമാണ് ഉയര്‍ന്ധ മനിതൻ. തമിഴ്വന്നൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ മുമ്പ് ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. 1968ല്‍ ഇതിഹാസ നായകൻ ശിവാജി ഗണേശൻ നായകനായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

ആര്‍ കൃഷ്‍ണനും എസ് പഞ്ചുവും ചേര്‍ന്നായിരുന്നു 1968ല്‍ ഉയര്‍ന്ധ മനിതൻ എന്ന സിനിമ സംവിധാനം ചെയ്‍തത്. ശിവാജി ഗണേശൻ നായകനായ സിനിമ അന്ന് വൻ ഹിറ്റുമായിരുന്നു. ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ വീണ്ടും സിനിമ ഒരുങ്ങുമ്പോള്‍ അമിതാഭ് ബച്ചൻ ഒരു ഗ്രാമീണ വേഷത്തിലാണ് എത്തുന്നത്.ഹിന്ദിയിലും തമിഴിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്.

×