New Update
Advertisment
അമിതാഭ് ബച്ചൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ മേക്ക് ഓവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ലക്ക്‌നൗ ഗ്രാമീണന്റെ വേഷത്തിലാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്. സൂജിത് സിര്‍കാര്‍ ഒരുക്കുന്ന കോമഡി ചിത്രമാണ് ഗുലാബോ സീതാബോ. ‘ഗുലാബോയും സിതാബോ’യും ഉത്തര്‍ പ്രദേശിലെ പാവകളിയിലെ കഥാപാത്രങ്ങളാണ്. കോമഡിയിലൂടെ ജീവിതം മുഴുവൻ അവതരിപ്പിക്കുന്ന കഥകളിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സിതാബോ’യും. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.