വൈറലായി ചിത്രം; അമിതാഭ് ബച്ചനൊപ്പം സെൽഫിയെടുത്ത് ജയറാം

ഫിലിം ഡസ്ക്
Monday, October 7, 2019

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മലയാളികളുടെ പ്രിയതാരം ജയറാമിന്റെ ഒരു സെൽഫി. ബിഗ് ബി അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങൾക്കായി എത്തിച്ചേർന്നതാണ് ഇരുവരും. അമിതാഭ് ബച്ചനൊപ്പം ജയറാം സെൽഫി എടുക്കുന്നതിന്റെ ദൃശ്യം ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ്.

പട്ടാഭിരാമന്‍ ആണ് ജയറാം പ്രധാന കഥാപാത്രമായി തിയറ്ററുകളിലെത്തിയ അവസാന ചിത്രം. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

×