അമ്മമാരെ സ്‌നേഹിക്കുന്ന എല്ലാ മക്കള്‍ക്കുമായി ഗ്രീന്‍ട്യൂണ്‍സിന്റെ 'അമ്മത്തണല്‍'

author-image
ഫിലിം ഡസ്ക്
New Update

publive-image

മറ്റെന്തിനെക്കാളുമേറെ അമ്മയെ സ്നേഹിക്കുന്നവരാണ് മലയാളികള്‍. അമ്മ നല്‍കിയ നിസ്വാര്‍ത്ഥ സ്നേഹത്തെയും അമ്മ വിളമ്പിത്തന്ന മാധുര്യമേറിയ ഭക്ഷണത്തെയും ഓര്‍മിപ്പിക്കുന്ന 'അമ്മത്തണല്‍' എന്ന മനോഹര ഗാനം പുറത്തിറങ്ങി.

Advertisment

പ്രശസ്ത ചലച്ചിത്ര താരം അമ്പിളി ദേവിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. ഗ്രീന്‍ട്യൂണ്‍സ് യൂട്യൂബ് ചാനലിലൂടെ ഗാനം കാണാനാകും. അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗിരീഷ് നാരായണനാണ്. അനിമേറ്റഡ് രീതിയിലുള്ള വീഡിയോയാണ് ഗ്രീന്‍ ട്യൂണ്‍സ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രവാസി മലയാളികളുടെ ഹൃദയത്തെ ഏറെ സ്പര്‍ശിക്കുന്നതാണ് ഈ വീഡിയോ. മറുനാട്ടില്‍ കഷ്ടപ്പെടുമ്പോഴും ഫൈവ് സ്റ്റാര്‍ ഫുഡ് കഴിക്കുമ്പോഴും അമ്മയുടെ ചോറിന്റെയും ചമ്മന്തിയുടെയും രുചി മാഹാത്മ്യം മനസില്‍ ഏവരും ഓര്‍ക്കാറുണ്ട്.

ആ ഓര്‍മ്മകളും അമ്മയുടെ നിസ്വാര്‍ഥ സ്നേഹവും നിറയുന്ന ഗാനമാണ് 'അമ്മത്തണല്‍'. കണ്ണുനിറയാതെ ഈ പാട്ട് കേട്ടുതീര്‍ക്കാന്‍ പറ്റില്ല. ഗാനത്തിനായി ലിറിക്കല്‍ വീഡിയോ ഒരുക്കിയത് ലിറിക്കയാണ്. ടൈറ്റില്‍ ഡിസൈന്‍: വരുണ്‍ മോഹന്‍. പോസ്റ്റര്‍ ഡിസൈന്‍: നിഖില്‍ രാജ്.

ചലച്ചിത്ര ഗാനശാഖയ്ക്കു സമാന്തരമായി സ്വതന്ത്ര സംഗീത രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്ന ഗ്രീന്‍ട്യൂണ്‍സ് ഇതിനകം ആസ്വാദക ശ്രദ്ധ നേടിയ സംഗീതസംഘമാണ്. ഉണ്ണിമേനോന്‍ പാടിയ 'ഈണത്തില്‍', വിധു പ്രതാപിന്റെ 'മഴയിലും ചേലായി', നജീം അര്‍ഷാദിന്റെ 'കണ്മണിപ്പൂവേ' എന്നിവ യൂട്യൂബിലെ മില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ ആര്യ ദയാലിന്റെ ആദ്യ മലയാളം ആല്‍ബം ഗാനമായ 'നദി' ഒരുക്കിയതും ഗ്രീന്‍ ട്യൂണ്‍സാണ്. ഈ ഗാനം ബിബിസിയുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. നിരവധി പുതുമുഖ ഗായകരെയും സംഗീത സംവിധായകരെയും ഗ്രീന്‍ ട്യൂണ്‍സ് അവതരിപ്പിച്ചു. കൂടുതല്‍ മികച്ച ഗാനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രീന്‍ ട്യൂണ്‍സ്.

music album
Advertisment