ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി; 2021 അവസാനത്തോടെ 50 കോടി വരുമാനം നേടാന്‍ ലക്ഷ്യം

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, June 15, 2021

കൊച്ചി: പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ക്കായി ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി. ഇതോടെ ആംവേ ഇന്ത്യ രാജ്യത്തെ അവരുടെ ന്യുട്രീഷന്‍ ആന്‍ഡ് ഇമ്യൂണിറ്റി പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് ശരീരത്തിലേക്ക് വിറ്റാമിന്‍ സി സ്ഥിരമായി 8 മണിക്കൂറിലധികം നല്‍കുന്നു. ഇത് എക്സ്റ്റെന്‍ഡഡ്-റിലീസ് ടെക്നോളജി ഉപയോഗിച്ച് രൂപപ്പെടുത്തിയിരിക്കുന്നതിനാല്‍ ദിവസം മുഴുവന്‍ രോഗപ്രതിരോധ ശേഷി നല്‍കുന്നു.

ഈ മഹാമാരിയോട് പോരാടുന്നതിനിടയിലും ജീവിതശൈലിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി നമ്മുടെ പോഷകാഹാര-പ്രതിരോധശേഷി ആവശ്യങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നു.

അടുത്ത കാലത്തായി, ആരോഗ്യ ബോധമുള്ളവരും പ്രതിരോധശേഷി ദുര്‍ബലമായ വ്യക്തികളും അവരുടെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നതിനും സ്വയം പരിരക്ഷിക്കുന്നതിനും സ്മാര്‍ടായ ആരോഗ്യ സംരക്ഷണത്തിലേക്ക് മാറി.

ആഗോള ആരോഗ്യ പ്രതിസന്ധിയുടെ ഫലമായി ആരോഗ്യം, പോഷകാഹാരങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു. അതില്‍ പ്രധാനപ്പെട്ട വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഒന്നാണ്. മുതിര്‍ന്നവര്‍ക്കുള്ള വിറ്റാമിന്‍ സി വിപണി 2020 ല്‍ 185 കോടിയുടേതായിരുന്നു.

നിര്‍ദ്ദിഷ്ട ആരോഗ്യ ആവശ്യങ്ങളുള്ള ജനവിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസിലൂടെ 2025 ഓടെ 100 കോടിയില്‍ കൂടുതല്‍ വരുമാനം നേടാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു.

അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം 50 ശതമാനം ഉപഭോക്താക്കളും 2020 ല്‍ തങ്ങളുടെ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നതിനായി കൂടുതല്‍ സപ്ലിമെന്റുകള്‍ എടുത്തിരുന്നു. ഈ പ്രവണത ഇവിടെ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും.

വിറ്റാമിന്‍ സി അറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളോടൊപ്പം രോഗപ്രതിരോധ ശേഷിയും നല്‍കുന്നു. ന്യുട്രിലൈറ്റിന്റെ പുതിയ വിറ്റാമിന്‍ സി ചെറി പ്ലസ് ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ വേഗത കുറഞ്ഞതും സ്ഥിരവുമായ പ്രകാശനം 8 മണിക്കൂര്‍ വരെ നല്‍കുന്നു.

കാരണം, ദിവസം മുഴുവന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് എക്സ്റ്റന്‍ഡഡ്-റിലീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. ബ്രസീലിലെ നമ്മുടെ സ്വന്തം ഓര്‍ഗാനിക് ഫാമുകളില്‍ വളരുന്ന അസെറോള ചെറീസ് എന്ന ചെടിയില്‍ നിന്നാണ് പ്രധാനമായും വിറ്റാമിന്‍ സി വേര്‍തിരിച്ചെടുക്കുന്നത്.

പ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ് ഈ ഉല്‍പ്പന്നം ലക്ഷ്യമിടുന്നത്-ആംവേ ഇന്ത്യയുടെ സിഎംഒ അജയ് ഖന്ന പറഞ്ഞു.

×