ആന്ധ്രാ സ്വദേശി ഹൃദയസ്തംഭനം മൂലം ബിഷയില്‍ മരണപെട്ടു.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, November 26, 2020

ബിഷ:  ആന്ധ്രാ പ്രദേശ് അടുള്ളി അതിലബാദ് സ്വദേശി ബാഹോജണ (48) ഹൃദയസ്തംഭനം  മൂലം ബിഷയില്‍  മരണപെട്ടു    ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത് .

പത്തു ദിവസം മുൻപ് പെട്ടെന്ന് കൈകാലുകള്‍ക്ക് സ്വാദീന  കുറവ് ഉണ്ടായത് കാരണം  ജോലി ചെയുന്ന ചെറിയ ഗ്രാമ മായ താബാല ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പത്താം നാൾ മരണത്തിനു കിഴടങ്ങുകയായിരുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തബാലയിൽ ആ ട്ടിടയനായി ജോലി ചെയ്ത് വരികയായിരുന്നു ഒരു വര്ഷം മുന്‍പാണ്അ  വസാനമായി നാട്ടിൽ പോയി  വന്നത്  രണ്ടു മക്കൾ  ഒരു മകൻ അബുദാബിയിൽ ജോലി ചെയുന്നു

നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായിബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ കോൺസിലേറ്റ് കമ്മ്യൂണിറ്റി  മെമ്പറും ഗൾഫ്  മലയാളി ഫെഡറേഷൻ ജീവകാരുണ്യ പ്രവർത്തകനു മായ  അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബാഹോജണയുടെ   കുടുംബം ചുമതല പെടുത്തിയിട്ടുണ്ട്

ബിഷ കിങ് അബ്ദുള്ള ഹോസ്പിറ്റല്‍  മോർച്ചറിയിലുള്ള  മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി  ഉടനെ നാട്ടിൽ ഏതിക്കും മറ്റു സഹായത്തിന  എംബസി കമ്മ്യൂണിറ്റി  വളണ്ടിയര്‍ ആയ ബാബു പെരിയാപുരവും , ജാസിർ കൊണ്ടോട്ടിയും സഹായത്തിനുണ്ട്

×