കുവൈറ്റിന്റെ വടക്കന്‍ മേഖലയില്‍ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, November 16, 2019

കുവൈറ്റ് : കുവൈറ്റിന്റെ വടക്കന്‍ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് റോഡറ്റെയ്ന്‍ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്.

രാത്രി 9.19നാണ് ഭൂചലനം ഉണ്ടായതെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ചിലെ ഡോ അബ്ദുല്ല അല്‍ ഏനസി വ്യക്തമാക്കി.

×