Advertisment

ഇനി പുതിയ പദവിക്ക് തുടക്കം കുറിച്ച് ആനന്ദ് അംബാനി

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

റിലയൻസ് ഇൻഡസ്ട്രീസിൻെറ ഊര്‍ജ മേലയിലെ പുതിയ ബിസിനസ് സംരംഭങ്ങളുടെ ബോര്‍ഡ് ഡയറക്ടറായി ആണ്ആനന്ദ് അംബാനിയെ നിയമിച്ചിരിക്കുന്നത്. റിലയൻസ് ന്യൂ എനർജി സോളാർ, റിലയൻസ് ന്യൂ സോളാർ എനർജി എന്നീ സ്ഥാപനങ്ങളുടെ ചുമതലായാണ് ആനന്ദ് അംബാനിക്ക്.

ക്ലീൻ എനർജി രംഗത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളിൽ ഒന്നായ സൗദി അരാംകോ നിക്ഷേപം നടത്തിയ റിലയൻസ് ഒ2സി ബോർഡിലും മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനിയെ നിയമിച്ചിരുന്നു.

ജിയോ പ്ലാറ്റ്ഫോം ബോർഡിലും ആനന്ദ് ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. സഹോദരങ്ങളായ ഇഷയും ആകാശും ജിയോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. ഊര്‍ജ്ജ മേഖലയിൽ നിർണായക ഘടകങ്ങൾ നിർമ്മിക്കാനും സംയോജിപ്പിക്കുന്നതിനുമൊക്കെയായി നാല് ജിഗ ഫാക്ടറികൾ നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഈ നാല് ഫാക്ടറികളിൽ 60,000 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടും.ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും, പാര്‍ട്ണര്‍ഷിപ്പിനും ഒക്കെയായി 15,000 കോടി രൂപ കമ്പനി അധികമായി നിക്ഷേപം നടത്തും. മൊത്തം 75,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്.

business
Advertisment