ഫിലിം ഡസ്ക്
Updated On
New Update
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന അനശ്വര രാജന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
Advertisment
എം. ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴ് സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഈ ചിത്രത്തിലെ നായികയാണ് തൃഷ.
മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയില്‍ മഞ്ജുവിന്റെ മകളായാണ് അനശ്വര എത്തിയത്. കെ.കെ രാജീവ് ഒരുക്കിയ എവിടെ എന്ന ചിത്രത്തിലും അനശ്വര അഭിനയിച്ചിരുന്നു. അതിനു ശേഷം കെകെ രാജീവ് ഒരുക്കിയ എവിടെ എന്ന ചിത്രത്തിലും വേഷമിട്ടു.
ശേഷം ഗിരീഷ് എടി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലും അനശ്വര നായികാ വേഷത്തില്‍ എത്തി. ഇതോടെയാണ് അനശ്വര പ്രേക്ഷക മനസില്‍ ഇടംനേടിയത്. ചിത്രം ഇപ്പോഴും വന്‍ സ്വീകാര്യതയോടെ തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.