ശ്രദ്ധേയമായി ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ ട്രെയ്‌ലര്‍

ഫിലിം ഡസ്ക്
Saturday, June 15, 2019

ടൊവിനോ തോമസ് നായകാനായി എത്തുന്ന പുതിയ ചിത്രമാണ്’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’.ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വിനുണ്ട്.

ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം. ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ ഈ മാസം 21 ന് തീയറ്ററുകളിലെത്തും.

×