കിടപ്പറരംഗത്തില്‍ അഭിനയിച്ചതില്‍ ആന്‍ഡ്രിയയ്ക്കു കുറ്റബോധം

New Update

'വട ചെന്നൈ' ചിത്രത്തില്‍ കിടപ്പറരംഗത്തില്‍ അഭിനയിച്ചതില്‍ ആന്‍ഡ്രിയയ്ക്കു കുറ്റബോധം. ആന്‍ഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമയിലെ കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

Advertisment

publive-image

ആന്‍ഡ്രിയയും അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉള്‍പ്പെടെ നിരവധി റൊമാന്റിക് രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഖേദിക്കുന്നുവെന്ന് നടി പറയുന്നു.

കാരണം ഈ സിനിമയ്ക്ക് ശേഷം സമാനമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വേഷങ്ങളുമായി നിരവധി സംവിധായകര്‍ തന്നെ സമീപിച്ചിരുന്നെന്ന് ആന്‍ഡ്രിയ പറയുന്നു. അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ തനിക്ക് മടുപ്പുണ്ടെന്നും, അതേ വേഷങ്ങള്‍ വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ കിടപ്പറ രംഗങ്ങളില്ലാത്ത കഥാപാത്രങ്ങളാണ് അവതരിപ്പിക്കാന്‍ ആഗ്രഹമെന്ന് നടി പറയുന്നു. മികച്ച കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്ററാണ് ആന്‍ഡ്രിയയുടെ പുതിയ ചിത്രം.

bed scene andrea jeramia
Advertisment