മലയാള സിനിമ

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്

ഫിലിം ഡസ്ക്
Wednesday, August 4, 2021

അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഇരുവരും സുകൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ് അനീഷ.

അനീഷയുടെ വീട്ടില്‍ നിന്നുള്ള ഹല്‍ദി ചടങ്ങുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ആഗസ്റ്റ് 8ന് അങ്കമാലിയില്‍ വെച്ചാണ് താരത്തിന്റെ വിവാഹം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ പെപ്പെ എന്ന പേരിലൂടെ ജനപ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്.

പിന്നീട് ലിജോയുടെ ജെല്ലിക്കെട്ടിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. നിലവില്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം . സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസും സംവിധായകന്‍ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച ചിത്രമാണിത്.

ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവയാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

×