/sathyam/media/post_attachments/rGga5TZOLFiHpoC1nfBg.jpg)
പാലക്കാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഫിന്‍ടെക് ഫ്‌ളാറ്റ് ഫോമായ ഏയ്ഞ്ചല്‍ ബ്രോക്കിംഗ്, ഏയ്ഞ്ചല്‍ വണ്‍ എന്ന പുതിയ ബ്രാന്‍ഡിംഗ് സ്വീകരിച്ചു. നിലവിലുള്ള പ്രോജക്ടുകളും ഉല്‍പ്പന്നങ്ങളും ഭാവിയിലെ ബിസിനസ് യൂണിറ്റുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഏയ്ഞ്ചല്‍ വണ്‍ എന്ന പുതിയ ബ്രാന്‍ഡിങ്ങിന്റെ ഉദ്ദേശ്യം.
സ്റ്റോക്ക് ബ്രോക്കിങ്ങ് സേവനങ്ങള്‍,സാമ്പത്തിക സേവനങ്ങള്‍ എന്നിവ ഡിജിറ്റല്‍ ഫസ്റ്റ് ബ്രാന്‍ഡായ ഏയ്ഞ്ചല്‍ വണ്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കും. സജീവമായ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിങ്ങില്‍ ഏറ്റവും വലിയ സ്ഥാപനമാണ് ഏയ്ഞ്ചല്‍ വണ്‍.
ഒരു ബ്രോക്കിംഗ് ഹൗസ് എന്നതിലുപരി, വണ്‍- സൊലൂഷന്‍ പ്ലാറ്റ് ഫോമായി ഏയ്ഞ്ചല്‍ വണ്‍ മാറിയിരിക്കുന്നു. മ്യൂച്വല്‍ ഫണ്ട് മുതല്‍, ഇന്‍ഷുറന്‍സും വായ്പകളും വരെ ഇതില്‍ ഉള്‍പ്പെടും.
പുതുതലമുറയെയും മില്ലേനിയല്‍ ഇന്ത്യന്‍ നിക്ഷേപകരെയും ശക്തമായി ബന്ധിപ്പിച്ചുകൊണ്ട് ഏയ്ഞ്ചല്‍ വണ്‍-നെ മുന്‍നിര ഫിന്‍ടെക് കമ്പനിയായി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഏയ്ഞ്ചല്‍ ബ്രോക്കിംഗ് ചീഫ് ഗ്രോത്ത് ഓഫീസര്‍ പ്രഭാകര്‍ തിവാരി പറഞ്ഞു.
കോര്‍പ്പറേറ്റ് എന്‍ടിറ്റി ഏയ്ഞ്ചല്‍ ബ്രോക്കിംഗ് എന്ന് തുടരുമെങ്കിലും ഉപഭോക്തൃ സേവനം ഏയ്ഞ്ചല്‍ വണ്‍ വഴി മാത്രമായിരിക്കും ലഭിക്കുക. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്ങ് എന്നിവയിലൂടെ 2019-ല്‍ പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേയ്ക്ക് കടന്ന കമ്പനിയുടെ സേവന വിഭാഗങ്ങളില്‍ ഏആര്‍ക്യൂ പ്രൈം, ഏയ്ഞ്ചല്‍ ബിഇഇ, സ്മാര്‍ട്ട് സ്റ്റോര്‍, സ്മാര്‍ട്ട് മണി എന്നിവ ഉള്‍പ്പെടും. സീറോ ബ്രോക്കറേജില്‍ ലളിതമായ വില ഘടന അവതരിപ്പിച്ചതും ഏയ്ഞ്ചല്‍ ബ്രോക്കിംഗ് ആണ്.
കമ്പനിയുടെ ഐ-ട്രേഡ് പ്രൈം പ്ലാനില്‍ ഇന്‍ട്രാഡേ,ഫ്യൂച്ചേഴ്‌സും ഓപ്ഷനും, കറന്‍സി, കമ്മോഡിറ്റി എന്നിവയും ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുശേഷം കമ്പനി വളര്‍ച്ചാരംഗത്ത് ഒരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്ന് ഏയ്ഞ്ചല്‍ ബ്രോക്കിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണ്‍ ഗംഗാധര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ കമ്പനിയ്ക്ക് 5 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ഇന്ത്യന്‍ പിന്‍കോഡില്‍ 98 ശതമാനത്തിലും കമ്പനിക്ക് സാന്നിധ്യം ഉണ്ട്. 18,874 കേന്ദ്രങ്ങള്‍, 22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 4745 ദശലക്ഷം രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം.