ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ട്; മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് സങ്കടപ്പെടുത്തുന്നു..... അനില്‍ കപൂര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍ .

Advertisment

publive-image

മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നു. ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ട്.

നമ്മുടെ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജീവികള്‍ പോലുമാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇതിനൊക്കെ പുറമെ നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നത്.

ഇതോടൊപ്പം അക്രമങ്ങളും അനീതിയും കാണുമ്പോഴും വിഷമം ഉണ്ടാകുന്നു എന്നും അനില്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യാ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ ആരാധകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment