Advertisment

കോവിഡ് പശ്ചാതലം; സംസ്ഥാന സർക്കാർ ആനകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് ഖരാഹാരം നല്കുന്ന പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കോവിഡ് പശ്ചാതലത്തിൽ സംസ്ഥാന സർക്കാർ ആനകൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾക്ക് ഖരാഹാരം നല്കുന്ന പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഗവൺമെൻ്റ് മൃഗാശുപത്രി അങ്കണത്തിൽ ശ്രീകൃഷ്ണപുരം വിജയ് എന്ന ഗജവീരന് നല്കി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു, ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു .

Advertisment

publive-image

ലോക് ഡൗൺ മൂലം വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ പ്രതിസന്ധിയുണ്ടെന്ന പരാതികൾ ലഭിച്ച സാഹചര്യത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകൾ ഉൾപ്പെടെയുള്ളവയ്ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അഞ്ച് കോടി രൂപ മൃഗ സംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നു.

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അംഗീകരിച്ചു നല്കി ജില്ലയിലെ പതിനെട്ട് ആനകൾക്ക് ദിവസം നാനൂറ് രുപ നിരക്കിൽ നാല്പത് ദിവസത്തേക്ക് പതിനാറായിരം രൂപയുടെ ഖരാഹാരമാണ് നല്കുന്നത് .

അരി , റാഗി, ഗോതമ്പ്, മുതിര , പയർ, ഉപ്പ്, മഞ്ഞൾപ്പൊടി, ശർക്കര എന്നിവയാണ് കിറ്റിൽ പരിപാടിയാൽ ജില്ല വെറ്റിനറി, ഫോറസ്റ്റ്, ആന ഉടമസ്ഥർ, ആനപ്രേമി സംഘം ഭാരവാഹികൾ പങ്കെടുത്തു.

ANIMALS PROJECT
Advertisment