/sathyam/media/post_attachments/BYL5GOfMiIBqscmKuoW4.jpg)
പാലക്കാട്: കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് കോവിഡ് പ്രതിരോധിക്കുന്നതിനാവശ്യമായ സൂരക്ഷ ഉപകരണങ്ങൾ നൽകുക, എല്ലാവർക്കും സൗജന്യ കോവിഡ് പരിശോധനയും സൗജന്യ വാക്സിനും നൽകുക, റിസ്ക് അലവൻസായി പതിനായിരം രൂപയും അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ് ആൻ്റ് ഹെൽപേഴ്സ് അസോസിയേഷ (സിഐടിയു) ൻ്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ സമരo നടത്തി.
പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ല സെക്രട്ടറി വി. സരള നിർവ്വഹിച്ചു. ജ്യോതി, സിത, സ്വർണ്ണലത, ഫരീദ, നന്ദകുമാരി - എന്നിവർ സംസാരിച്ചു.
മലമ്പുഴയിൽ ജില്ല വൈസ് പ്രസിഡൻ്റ് സി അംബിക, ചിറ്റുരിൽ ഷൈലജ, ശ്രീകൃഷ്ണപുരത്ത് പങ്കജവല്ലി, ആലത്തൂരില്‍ ശോഭന, കണ്ണമ്പ്ര തങ്കമണി, വടക്കഞ്ചേരിയില്‍ ജില്ല പ്രസിഡൻറ് സാറാ ഉമ്മ, തൃത്താല ഉഷരജനി എന്നിവർ നേതൃത്വം നൽകി.