/sathyam/media/post_attachments/iXVtZAd12m1SCAesZD4t.jpg)
ഉഴവൂര്‍: സ്മാർട്ട് ഉഴവൂർ പദ്ധതിയുടെ ഭാഗമായി മുത്തോലപുരം സെന്റ് പോൾസ് എച്ച്എസ്എസിലെ ഉഴവൂർ 1, 2, 12, 13 വാർഡുകളിലെ 8 വിദ്യാർത്ഥികൾക്ക് എംഎല്‍എ അനൂപ് ജേക്കബ് മൊബൈൽ ഫോൺ വിതരണം ചെയ്തു.
/sathyam/media/post_attachments/kfBQU8HgVzmcQJ8pTjPS.jpg)
ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മൊബൈൽ ഫോൺ ഇല്ലാത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് 'സ്മാർട്ട് ഉഴവൂർ'.
/sathyam/media/post_attachments/blojhbCOqGLPwwQpWYrL.jpg)
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് സി. അനീറ്റ എസ്എബിഎസ്, മുത്തോലപുരം മെമ്പർ പ്രീതി അനിൽ, ഉഴവൂർ പഞ്ചായത്ത് മെമ്പർ മാരായ ജസീന്ത പൈലി, അഞ്ചു പി ബെന്നി, സ്കൂൾ പിടിഎ പ്രസിഡന്റ് പയസ് ജോസഫ് എന്നിവർ പങ്കെടുത്തു. ഉഴവൂർ കെയർ ക്ലബ് വാട്സ്ആപ്പ് കൂട്ടായ്മയാണ് ഫോൺ സ്പോൺസർ ചെയ്തത്.