തൃശൂർ ജില്ലയിലെ അന്തിമഹാകാളൻ കാവ് വേല ആഘോഷങ്ങൾ ഒഴിവാക്കും.

New Update

ചേലക്കര : അന്തിമഹാകാളൻ കാവ് വേല മഹോത്സവത്തിന്റെ ആഘോഷ പരിപാടികൾ ഒഴിവാ ക്കാൻ സംയുക്ത വേലാഘോഷ കമ്മിറ്റി യോഗം തീരുമാനിച്ചു. മാർച്ച് 21 ന് നടക്കുന്ന വേലയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയായെങ്കിലും കോവിഡ് 19ന്റെ വ്യാപനത്തിന്റെ സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായാണ് ആഘോഷ നടത്തിപ്പ് ലളിതമാക്കാൻ അഞ്ചു ദേശങ്ങളും കൂടി തീരുമാനിച്ചത്.

Advertisment

publive-image

എന്നാൽ വേലയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ക്ഷേത്ര ആചാര ചടങ്ങുകൾ മുടക്കമില്ലാതെ നടക്കും ഇക്കുറി തെക്കുംകൂർ വേലയായതിനാൽ ശനിയാഴ്ച അർദ്ധരാത്രിയിൽ വട്ടുള്ളി മല്ലിശ്ശേരിക്കാ വിൽ കുറയിടീൽ ചടങ്ങ് നടക്കും.

Advertisment