06
Thursday October 2022
Health Tips

വാർദ്ധക്യത്തേക്കാൾ പ്രശ്നമനുഭവിക്കുന്ന ഒന്നാണ് അകാല വാർദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്. ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ അകാല വാർദ്ധക്യം തടയാം

ഹെല്‍ത്ത് ഡസ്ക്
Saturday, July 17, 2021

എല്ലാവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് വയസ്സാവുന്നത്. പ്രായമായാലും അത് ശരീരത്തിലും മുഖത്തും കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അകാല വാർദ്ധക്യത്തെ എങ്ങനെയെങ്കിലും തുരത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.

അത് കൊണ്ട് തന്നെ അതിന് വേണ്ട മാർഗങ്ങൾ തേടുന്നവർ കുറവല്ല. വാർദ്ധക്യത്തേക്കാൾ പ്രശ്നമനുഭവിക്കുന്ന ഒന്നാണ് അകാല വാർദ്ധക്യം. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും ആണ് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത്.

ചുളിവുകൾ സാധാരണയായി ചർമ്മത്തിൻറെ വ്യക്തമായ അടയാളമാണ്. കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. ചുളിവുകൾ, കറുത്ത പാടുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.

ശരീരത്തിലെ കോശങ്ങള്‍ ഓരോ ദിവസവും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണമില്ലെങ്കില്‍ ഇത് സാധ്യമാകാതെ വരും. നിങ്ങളുടെ ചര്‍മ്മത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശവും, മൃദുത്വവും, ശുദ്ധിയും നിലനിര്‍ത്തും. കാരണം വെള്ളം വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

തക്കാളി

ചർമ്മത്തെ മിനുസമാർന്നതാക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. 2008 ൽ നടത്തിയ ഒരു പഠനത്തിൽ തക്കാളി ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.

പപ്പായ

കാൽസ്യം, ഫോസ്‌ഫറസ്‌, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും, വിറ്റാമിൻ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. പപ്പായയിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. പപ്പൈൻ ഒരു സജീവ എൻസൈമാണ്. ഒട്ടുമിക്ക എല്ലാ സൗന്ദര്യ വർധക ഉത്പ്പന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ആന്റി ഓക്സിഡൻറ് ഗുണങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു.

സ്ട്രോബെറി

സ്ട്രോബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മം എപ്പോഴും ചെറുപ്പമായി നിലനിർത്താനും സ്ട്രോബെറി സഹായിക്കും. മുഖക്കുരുവിനെ ചെറുക്കാനും ഇത് സഹായിക്കും.

ഒലിവ് ഓയിൽ

ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇതൊരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയും. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Related Posts

More News

ന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ നടപടി തുടങ്ങി പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവരുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ നേരത്തേ പോലീസ് മേധാവിക്ക് വിവരം നൽകിയിരുന്നു. രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് […]

വൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു. ഇതനുസരിച്ച് വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളെ കുറിച്ച് മികച്ചൊരു ഐഡിയ ലഭ്യമാകും. ഇയർബഡുകൾ 11 എംഎം, 6 എംഎം ഡ്യുവൽ ഓഡിയോ ഡ്രൈവറുകൾ അവതരിപ്പിക്കും. കൂടാതെ അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള (ANC)  സപ്പോർട്ടോടെ വരികയും ചെയ്യും. ഇതുവരെയുള്ള പ്രീമിയം TWS ഇയർഫോണുകളായി കമ്പനി  വൺപ്ലസ് ബഡ്‌സ് പ്രോ 2021 ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു. ടിപ്സ്റ്റര്‌‍ സ്റ്റീവ് ഹെമ്മർസ്റ്റ ഓഫർ  (Twitter @OnLeaks) ആണ് പ്രൈസ്ബാബയുമായി സഹകരിച്ച് വൺപ്ലസ് […]

എറണാകുളം: വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് […]

‘പൊന്നിയിൻ സെല്‍വൻ’ തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയിരിക്കുന്നത്. വൻ പ്രതികരണങ്ങളാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ‘പൊന്നിയിൻ സെല്‍വൻ’ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടിയിരിക്കുകയാണ് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. സെപ്‍തംബര്‍ 30ന് റിലീസ് ചെയ്‍ത പൊന്നിയിൻ സെല്‍വൻ തമിഴ്‍നാട്ടില്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ 100 കോടി സ്വന്തമാക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ്.  ‘പൊന്നിയിൻ […]

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ”വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും വിദ്യാർത്ഥികൾ യാത്ര ചെയ്ത ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. ആശുപത്രിയിൽ കണ്ട കാഴ്ച്ചകൾ ഏറെ വേദനാജനകമായിരുന്നു. പരിക്കേറ്റവരുടെ ചികിൽസയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മരണപ്പെട്ട കുട്ടികളുടെയും അധ്യാപകന്റെയും മറ്റു യാത്രക്കാരുടെയും വേർപാടിൽ അതിയായ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.” ആദരാഞ്ജലികൾ. മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

 വളരെ പണ്ട് കാലം മുതല്‍ മുടി വളര്‍ച്ചക്കും താരനകറ്റാനും നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയായിരുന്നു. ഇന്ന് ചെമ്പരത്തിയുടെ ഗുണം മനസിലാക്കിയ പുതു തലമുറയും  ഇത് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മുടിയ്ക്ക് ഏറ്റവും ഉത്തമമാണ് ചെമ്പരത്തി. മുടിയുടെ ആരോഗ്യത്തിനും മുടി വൃത്തിയാക്കാനും ചെമ്പരത്തി താളി ഏറ്റവും ഉത്തമമാണ്.  ഇന്ന് ഏറെ പേര്‍ കെമിക്കല്‍സ്  അടങ്ങിയ ഷാമ്പൂ ഉപേക്ഷിച്ച് ചെമ്പരത്തി താളി  ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാന്‍ രണ്ട് ചെറിയ ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തി ഇല അരച്ചതും […]

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് രാവിലെ പത്തരമണി മുതൽ ചോദ്യ൦ ചെയ്യൽ തുടങ്ങിയത്. ഫ്ലാറ്റ് നിർമ്മാണത്തിൽ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് ശിവശങ്കർ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യ൦ ചെയ്യൽ. തന്‍റെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണ൦ ശിവശങ്കർ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു. ഈ കേസിൽ ആദ്യമായാണ് […]

2022 സെപ്റ്റംബറിൽ ആണ് മാരുതി സുസുക്കി പുതിയ ഗ്രാൻഡ് വിറ്റാരെ പുറത്തിറക്കിയത്. ഇതേമാസം തന്നെ കമ്പനി 4,800 ഗ്രാൻഡ് വിറ്റാരകൾ വില്‍ക്കുകയും ചെയ്‍തു. സെപ്തംബർ 26-ന് നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് കമ്പനി പുതിയ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ചത്. ആദ്യ മാസത്തിൽ ഗ്രാൻഡ് വിറ്റാരയുടെ വിൽപ്പനയുടെ 18 ശതമാനവും ശക്തമായ ഹൈബ്രിഡ് വേരിയന്റിൽ നിന്നാണ്. പുതിയ മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവിക്കായി മാരുതി സുസുക്കിക്ക് ഇതിനകം 60,000 ബുക്കിംഗുകൾ ലഭിച്ചു എന്നാണ് കണക്കുകള്‍. ആകെ ബുക്കിംഗിൽ ഹൈബ്രിഡ് വേരിയന്‍റിനാണ് 40 ശതമാനം […]

error: Content is protected !!