വൈറ്റ് ഗാര്‍ഡ് ഒരു തള്ളായാണ് ആദ്യം തോന്നിയത്, പക്ഷേ, പിന്നീട് ഇത് എന്നെ അതിശയിപ്പിച്ചു, രാഷ്ട്രീയം എന്തായാലും നന്മ അത് ആരു ചെയ്താലും വലുതാണ്...ഒരു ഹോം നേഴ്‌സിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

New Update

ആദ്യം തോന്നിയത് ഒരു തള്ളായാണ്, പക്ഷേ പലപ്പോഴും ഇത് എന്നെ അതിശയിപ്പിച്ചു...ഇത് യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിനെക്കുറിച്ച് ഒരു ഹോം നേഴ്‌സ് എഴുതിയ വാക്കുകളാണ്. രാജ്യത്തിന് അകത്തും പുറത്തുമായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയമെന്തായാലും നന്മ അത് ആരു ചെയ്താലും വലുതാണെന്ന് ബാംഗ്ലൂരില്‍ ഹോം നേഴ്‌സായ അനുജ പറയുന്നു.

Advertisment

publive-image

അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം...

യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡിനെ കുറിച്ച് കുറെ ഏറെ പോസ്റ്റുകളും മറ്റും കണ്ടപ്പോൾ ആണ് അവരെ കുറിച്ച് കൂടുതൽ അന്വേഷിക്കണം എന്ന് തോന്നിയത്.... സത്യത്തിൽ ഒട്ടും തന്നെ താല്പര്യം ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടി ആണ് ലീഗ്.. ഏതൊരു മതത്തിന്റെ പേരിൽ ഉള്ള പാർട്ടിയോടും ഉള്ള ഇഷ്ട്ടകുറവ് ലീഗിനോടും ഉണ്ടായിരുന്നു അല്ലെങ്കിൽ ഉണ്ട് എന്നത് തന്നെയാണ് സത്യം...

അതുകൊണ്ട് തന്നെ വൈറ്റ് ഗാർഡിനെ ഒരു തള്ള് ആയി തന്നെയാണ് ആദ്യം തോന്നിയത്... പക്ഷെ എന്റെ അന്വേഷണം പലപ്പോഴും എന്നെ അതിശയിപ്പിക്കുകയായിരുന്നു... രാജ്യത്തിന്റെ അകത്തും പുറത്തുമായി സ്വന്തം ജീവൻ പോലും പണയപെടുത്തിയാണ് ഇവർ പ്രവർത്തനം നടത്തുന്നത്...

എത്ര ദൂരത്തു നിന്നും ആവിശ്യക്കാർക്ക് അവർ മരുന്ന് എത്തിക്കുന്നു... ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കെ.എം.സി.സി എന്ന പേരിൽ ഇവരുടെ പ്രവർത്തനം നടക്കുന്നു...കൂടാതെ കുറെ ഏറെ രാജ്യങ്ങളിലും കെ.എം.സി.സിയുടെ സജീവ പ്രവർത്തനം നടക്കുന്നു....

ഖത്തറിൽ ഉള്ള ഒരു സഹോദരൻ കുറച്ചു ദിവസം മുന്നേ ഒരു മെഡിക്കൽ ആവശ്യവും ആയി എന്നെ വിളിച്ചിരുന്നു... നിർഭാഗ്യവശാൽ ഒരു സഹായവും ചെയ്യാൻ കഴിയാത്ത നിസാഹായ അവസ്ഥയിൽ ആയിപോയി ഞാൻ...

രണ്ട് ദിവസംകുറെ ശ്രമിച്ചിട്ടും നടക്കില്ല എന്ന് ഉറപ്പ് ആയപ്പോൾ ഞാൻ വിഷമത്തോടെ അവനെ വിളിച്ചു...
അപ്പോൾ അവനാണ് പറഞ്ഞത് കെ.എം.സി.സിയിൽ ആരോ അറിയിച്ചു അവർ വന്നു എല്ലാ സഹായവും ചെയ്തു കൊടുത്തു എന്ന്.... അങ്ങനെ ഒരുപാട് പേരുടെ മുന്നിൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സഹായവും ആയി ഇവർ എത്തുന്നു എന്ന് അറിയുകയുണ്ടായി...

രാഷ്ട്രീയം എന്ത് തന്നെ ആയാലും നന്മ അത് ആരു ചെയ്താലും വലുത് തന്നെയാണ്...
പ്രത്യേകിച്ച്‌ ഈ സാഹചര്യത്തിൽ ആവശ്യകാരിലേക്ക് ഇറങ്ങി ചെല്ലുന്നതിനാൽ തങ്ങൾകും രോഗം വരാൻ ഉള്ള സാത്യത അറിഞ്ഞു കൊണ്ട് തന്നെ നന്മയുടെ വഴിയിൽ എത്തുന്നു എന്നത് വലിയ കാര്യം തന്നെയാണ്
ഒരുപാട് സ്നേഹം നന്ദി... ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ആകട്ടെ നിങ്ങൾ ഓരോരുത്തർക്കും....
ഇവരുടെ പ്രവർത്തങ്ങളെ പ്രോത്സാഹിപിച്ചില്ലയെങ്കിലും നശിപ്പിച്ചു കളയാൻ നോക്കരുത്.. അങ്ങനെ നശിപ്പിച്ചു കളയാൻ നോക്കിയാൽ അത് ഒരുപാട് പേരുടെ ആശ്രയം ഇല്ലാതെ ആക്കലാണ്...
#സപ്പോർട്ട് #വൈറ്റ്ഗാർഡിനു #kmccക്ക്....
അനുജ..

white guard
Advertisment