മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന് തൻറെ ചിത്രങ്ങളിൽ അവസരം നൽകാതിരുന്നതിന് കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്.
സുശാന്ത് സിംഗിന് ബോളിവുഡിൽ അവസരങ്ങൾ നിഷേധിച്ചുവെന്നും അത് താരത്തെ വിഷാദത്തിലേക്ക് നയിച്ചുവെന്നും പരക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സമയത്ത് ഈ വിവരങ്ങൾ പുറത്ത് വിടേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് വിശദമാക്കിയാണ് അനുരാഗ് കശ്യപ് സുശാന്ത് സിംഗ് രാജ്പൂതിൻറെ മാനേജറുമായുള്ള ചാറ്റിൻറെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുള്ളത്. വ
സുശാന്ത് സിംഗ് രാജ്പൂത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ആഴ്ചകൾക്ക് മുൻപുള്ള ചാറ്റിൻറെ ചിത്രങ്ങളാണ് അനുരാഗ് കശ്യപ് പുറത്ത് വിട്ടിരിക്കുന്നത്. സുശാന്തിനൊപ്പെം ജോലി ചെയ്യാൻ തനിക്ക് താൽപര്യക്കുറവുണ്ടായിരുന്നു. അതിന് അതിൻറേതായ കാരണങ്ങളുണ്ടെന്നും അനുരാഗ് കശ്യപ് ട്വീറ്റിൽ വിശദമാക്കുന്നു. സുശാന്ത് സിംഗ് പ്രശ്നക്കാരനാണെന്ന കാര്യം ചാറ്റിൽ അനുരാഗ് കശ്യപ് വിശദമാക്കുന്നുണ്ട്.