വാമികയെ ചേർത്ത് പിടിച്ച് കോലി; ചിത്രം പങ്കുവച്ച് അനുഷ്ക

author-image
ഫിലിം ഡസ്ക്
New Update

publive-image

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് താരങ്ങള്‍. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

Advertisment

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന 'വിരുഷ്ക'യുടെ ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷിക്കാറുമുണ്ട്. അടുത്തിടെ മകള്‍ വാമികക്കൊപ്പം ലണ്ടനിലൂടെ യാത്ര ചെയ്ത ദമ്പതികളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് വാമികയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.  അനുഷ്കയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാമികയ്ക്ക് ആറുമാസം  തികഞ്ഞ ദിനത്തിലാണ് മകളുമൊത്തുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്.

അവളുടെ ഒറ്റ ചിരിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ലോകം തന്നെ മാറിമറിയും എന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക ചിത്രങ്ങള്‍ പങ്കുവച്ചത്.

ജനുവരി 11നാണ് വിരാട് കോലി- അനുഷ്ക ശര്‍മ ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. കോലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അന്ന് വിവരം ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രം പകര്‍ത്തരുതെന്നും കോലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു. 2017ലായിരുന്നു ഇരുവരും വിവാഹിതരായത്.

life style
Advertisment