ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി തന്റെ ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്ന താരമാണ് അനുഷ്‍ക ശര്‍മ്മ. ഓസ്‍ട്രേലിയൻ, ന്യൂസിലൻഡ് പര്യടനങ്ങളില്‍ എത്തിയ ടീം ഇന്ത്യയുടെ നായകൻ വിരാട് കോലിക്കൊപ്പം അനുഷ്ക ശര്‍മ്മയും ഉണ്ടായിരുന്നു. കോലിയും അനുഷ്ക ശര്‍മ്മയും ഒന്നിച്ചുള്ള ഫോട്ടോകളും വൈറലായിരുന്നു. ഇപ്പോഴിതാ അനുഷ്‍ക ശര്‍മ്മയ്‍ക്ക് അമേരിക്കൻ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്ന വാര്‍ത്തയാണ് വൈറലാകുന്നത്.
ജൂലിയ മൈക്കിള്‍സ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് അനുഷ്‍ക ശര്‍മ്മയുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ജുലിയയെ പോലെ മുടിക്ക് നിറം മാറ്റിയാല്‍ അനുഷ്‍ക ശര്‍മ്മയും കാണാൻ അതുപോലെയാകുമെന്നാണ് പറയുന്നത്. രണ്ടുപേരും ഇരട്ട സഹോദരിമാരെ പോലെയുണ്ടെന്ന് മറ്റ് ചില ആരാധകര്‍ പറയുന്നു.