മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയാണ് അനുശ്രീ. അടുത്ത കാലത്തായിരുന്നു ക്യാമറാമാന്‍ വിഷ്ണു സന്തോഷുമായുള്ള നടിയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അടുത്തുടെയായിരുന്നു ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നത്.
ഇപ്പോഴിതാ, അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് അനുശ്രീ പങ്കുവെച്ചത്. കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു അനുശ്രീ ഡിവോഴ്സിനെക്കുറിച്ചുള്ള1 പോസ്റ്റുമായെത്തിയത്.
വിവാഹമോചനം ദുരന്തമല്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള ക്വാട്സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു.