New Update
സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്‌പൂളിൽ ഉല്ലസിക്കുന്ന മലയാളത്തിന്റെ പ്രിയ നടി അനുശ്രീയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറൽ. ജൂഡ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രമായ സാറാസിലെ രസകരമായ 'തുള്ളികളിക്കുന്ന കുഞ്ഞിപ്പുഴു' എന്നുതുടങ്ങുന്ന ഗാനത്തിനൊപ്പം ഉല്ലസിക്കുകയാണ് അനുശ്രീയും സുഹൃത്തുക്കളും.
Advertisment
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ.