സൈമ അവാര്‍ഡ്‌സില്‍ പുത്തൻ ലുക്കിൽ അനുശ്രീ…..ചിത്രങ്ങൾ വൈറൽ

ഫിലിം ഡസ്ക്
Thursday, August 22, 2019

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അനുശ്രീ. നായികയായും സഹനടിയായുമൊക്കെ നടി സിനിമകളില്‍ അഭിനയിച്ചിരുന്നു.

മധുരരാജയ്ക്ക് പിന്നാലെ അടുത്തിടെ നടന്ന സൈമ അവാര്‍ഡ്‌സിലും അനുശ്രീ തിളങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത ചടങ്ങിലാണ് അനുശ്രീയും തിളങ്ങിയത്.

സ്റ്റീവ്‌ലെസ് ബ്ലൗസും സാരിയും അണിഞ്ഞഅ പുത്തൻ ലുക്കിലാണ് നടി പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അനുശ്രീ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

×