ആപ്പാഞ്ചിറയെ കടുത്തുരുത്തി പഞ്ചായത്തില്‍ ഉള്‍പ്പെടുത്തണം: പൗരസമിതി

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, November 26, 2020

കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആപ്പാഞ്ചിറ പൂഴിക്കോല്‍ പ്രദേശങ്ങളെ കടുത്തുരുത്തി പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ആവശ്യപ്പെട്ടു.

കടുത്തുരുത്തിയുമായി ഭൂമി ശാസ്ത്രപരമായി വളരെ അടുത്ത് കിടക്കുന്ന ഈ പ്രദേശത്തുള്ളവര്‍ മുളക്കുളം പഞ്ചായത്തുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.

ആപ്പാഞ്ചിറ – പൂഴിക്കോല്‍ ദേശത്തുള്ളവര്‍ മുളക്കളം പഞ്ചായത്തില്‍ ഏതെങ്കിലും കാര്യം സാധിക്കാന്‍ പലപ്പോഴും ദിവസങ്ങള്‍ കയറിയിറങ്ങേണ്ടി വരികയാണ്. വളരെ അടുത്ത് കടുത്തുരുത്തിയില്‍ പോയിവരാന്‍ സൗകര്യമുള്ളപ്പോഴാണ് ഈ കഷ്ടപ്പാട് .

സാധാരണക്കാര്‍ ഒന്നിലധികം ദിവസത്തെ പണിയും കളഞ്ഞാണ് മുളക്കുളത്തേക്ക് സാമ്പത്തിക നഷ്ടം-സമയനഷ്ടവും സഹിച്ച് ബസ് കയറുക. മുളക്കളം പഞ്ചായത്ത് ഓഫീസില്‍ സെക്ഷനില്‍ ഓഫീസറില്ലെങ്കില്‍ വീണ്ടും വീണ്ടും ഓഫീസ് കയറിയിറങ്ങേണ്ട അവസ്ഥ.

ആപ്പാഞ്ചിറ പൂഴിക്കോല്‍ പ്രദേശങ്ങളെ കടുത്തുരുത്തി പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവസ്യപ്പെട്ട് സമരങ്ങളും നിവേദനങ്ങളും പലപ്പാഴായി നടത്തിയിട്ടുണ്ട്.

ഈ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാത്തരം ജനപ്രതിനിധികളും ഈ ആവശ്യം നേടിയെടുക്കാന്‍ ഒറ്റക്കെട്ടയി പ്രവര്‍ത്തിക്കണമെന്ന് ആപ്പാഞ്ചിറ പൊന്നപ്പന്‍ ആവശ്യപ്പെട്ടു

×