/sathyam/media/post_attachments/mXG55zNVtMfbOBRv7uJJ.jpg)
മാധ്യമപ്രവര്‍ത്തകയോടുള്ള ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമാണെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും നടി അപര്‍ണ ബാലമുരളി. പരസ്പരം ബഹുമാനത്തോടുകൂടി ഇടപെടണം. ചോദ്യങ്ങള്‍ ചോദിക്കുന്നവരും മറുപടി പറയുന്നവരും. നമ്മളെല്ലാവരും പച്ചയായ മനുഷ്യനാണെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.
പൊതുസ്ഥലത്ത് പരസ്യമായി അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയത്. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന്‍ സമ്മതിച്ചു എന്നും കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനിച്ചത്.
എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും.