കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂവിനെതിരെയുള്ള ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, March 8, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് ആരംഭിച്ച ഭാഗിക കര്‍ഫ്യൂ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആദില്‍ അബ്ദുല്‍ ഹാദി അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ കര്‍ഫ്യൂ നിര്‍ത്തിവയ്ക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന സമയങ്ങളില്‍ രോഗവ്യാപനം കൂടുതലാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് അഭിഭാഷകന്റെ വാദം.

പ്രാദേശികമായ ഐസോലേഷന്‍ ഏര്‍പ്പെടുത്താവുന്നതാണെന്നും ഭാഗിക കര്‍ഫ്യൂ രോഗവ്യാപനത്തിനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

×