/sathyam/media/post_attachments/j8U8LzgD5LtS8a7MMPUQ.jpg)
കരിമ്പ: കോണിക്കഴി, പുലാപ്പറ്റ ഭാഗത്തെ ജനങ്ങളെ കല്ലടിക്കോട്-ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന സത്രംകാവ് പുഴപ്പാലത്തിന്റെ കൈവരിയും റോഡും പെട്ടന്നുണ്ടായ മണ്ണിടിച്ചിലിൽ തകർന്നു.
ഇന്ന് ഉച്ചയോടെയാണ് മീറ്ററുകളോളം ആഴത്തിലും നീളത്തിലുമായി റോഡിൽ വൻ ഗർത്തമുണ്ടായത്. പാലത്തിനുണ്ടായ വിളളലും അപായ സാധ്യതയും കഴിഞ്ഞ രണ്ട് മൂന്ന് മാസമായി തന്നെ വർത്തയായതാണ്.
മലവെള്ളപാച്ചിലിലും പ്രളയത്തിലും പാലം കവിഞ്ഞും ഇവിടെ വെള്ളമൊഴുകാറുണ്ട്. റോഡിന്റെ പകുതിഭാഗത്തോളം തകർന്ന് ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതവും പ്രതിസന്ധിയിലായി.വലിയ ഗർത്തം രൂപപെട്ടതോടെ പുഴയിലേക്ക് പാലത്തിന്റെ ഭാഗം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
പ്രദേശത്ത് നല്ല മഴ പെയ്യുന്നുണ്ട്. രണ്ടു പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്രയമാണ് ഈ റോഡ്. ഗതാഗതം പഴയ തോതിൽ പുനസ്ഥാപിക്കാൻ എത്രയും വേഗം വേണ്ടത് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കല്ലടിക്കോട് സ്റ്റേഷൻ പോലീസും, ട്രോമാകെയറും, സന്നദ്ധ പ്രവർത്തകരും ചേർന്ന് വടം കെട്ടി ഒരുഭാഗത്ത് കൂടെ മാത്രം താൽക്കാലികമായി ഗതാഗതം അനുവദിക്കുന്നുണ്ട്.