എടത്വ - കാട്ടുനിലം പള്ളി റോഡ്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: മുപ്പത്തിനാലിൽ പടി - കാട്ടുനിലം പള്ളി റോഡിന് സംരക്ഷണഭിത്തിയും ഇടിഞ്ഞുപോയ പാലത്തിൻ്റെ അപ്രോച്ചും അടിയന്തിരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നിവേദനത്തിൽ മുഖ്യമന്ത്രിയുടെ ആഫീസ് ഇടപെട്ടു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്നാണ് നടപടി. അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നല്കി.

തലവടി പഞ്ചായത്തിലെ 12,13,11 വാർഡുകളെയും എടത്വ പഞ്ചായത്തിലെ 8 -ാം വാർഡിനെയും ബന്ധിപ്പിക്കുന്ന മുപ്പത്തിനാലിൽ പടി - കാട്ടുനിലം പള്ളി റോഡിൽ നിത്യസഹായ മാതാ മലങ്കര കാതോലിക്ക പള്ളി കുരിശടിക്ക് സമീപമുള്ള കലുങ്കിൻ്റെ അപ്രോച്ച് കഴിഞ്ഞ ദിവസം നദിയിലേക്ക് ഇടിഞ്ഞ് താഴ്ന്നിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയും ഫോട്ടോയും ഉൾപ്പെടെയാണ് നിവേദനം നല്കിയത്.

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയെങ്കിലും ഈ റോഡിൻ്റെ ഇരുവശങ്ങളിലായി നദിയും നെൽപാടങ്ങളും ആണ്. എടത്വ ഭാഗത്ത് നിന്നും നിരണം മാവേലിക്കര ഭാഗത്തേക്കും മാവേലിക്കരയിൽ നിന്നും എടത്വാ, തകഴി, ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് വരുന്നത്.

റോഡിൻ്റെ വശങ്ങളിലായി സംരംക്ഷണ ഭിത്തി ഇല്ലാത്തതിനാൽ വളരെയധികം അപകടകരമായ അവസ്ഥയാണ്. ഇടിഞ്ഞ് താഴ്ന്ന കലുങ്കിൻ്റെ അപ്രോച്ച് ഉൾപ്പെടെ വശങ്ങളിൽ സംരംക്ഷണ ഭിത്തി നിർമ്മിക്കണമെന്നാണ് ആവശ്യപെട്ടാണ് സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്കിയത്.

trivandrum news
Advertisment