അറബ്​ ഗവ. എക്​സലൻസ്​ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച മന്ത്രിയായി ഈജിപ്​ത്​ സാമ്പത്തിക വികസനമന്ത്രി ഹല ഹെൽമി അൽ സഈദ്, മിക​ച്ച മ​ന്ത്രാലയമായി, സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയത്തിനെ തെരഞ്ഞെടുത്തു.

New Update

ദുബായ് : അറബ് ലോകത്തെ മന്ത്രിമാർക്കും മന്ത്രാലയങ്ങൾക്കും സർക്കാർ പ്രതിനിധികൾക്കും നൽകുന്ന​ ഗവ. ​എക്​സലൻസ്​ അവാർഡുകൾ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു.

Advertisment

publive-image

അറബ്​ ലോകത്തെ ഏറ്റവും മികച്ച മന്ത്രിയായി ഈജിപ്​ത്​ സാമ്പത്തിക വികസനമന്ത്രി ഹല ഹെൽമി അൽ സഈദ്​ തെരഞ്ഞെടുക്കപ്പെട്ടു. മിക​ച്ച മ​ന്ത്രാലയമായി സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയത്തിനെ തെരഞ്ഞെടുത്തു.

publive-image

ജോർഡൻ ക്യൂൻ ആലിയ ​ഹാർട്ട്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡോ. സലാഹ്​ അൽ ദിൻ ഇബ്രാഹീമാണ്​ മികച്ച അറബ്​ ഗവൺമെൻറ്​ ജീവനക്കാരൻ. ജോർഡനിലെ തന്നെ നോഹ അഹ്​മദ്​ അൽ സയീദാണ്​ വനിത ജീവനക്കാരിയായി തെരെഞ്ഞെടുക്കുപെട്ടു.

Advertisment