റിയാദ്: റിയാദിലെ സാമൂഹിക ജീവകാരുണ്യരംഗത് പ്രവാസി കളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ ഒരു പറ്റം നന്മമനസ്സുകളുടെ കൂട്ടായ്മയായ അറേബ്യാൻ ഡ്രൈവേഴ് അസോസിയേഷന്റെ ഒന്നാം വാർഷികം വരുന്ന വെള്ളിയാഴ്ച 29/03/2019 2 pm മുതൽ എക്സിറ്റ് ഏട്ടിലെ ദുറ അൽ മംമ് ലക്ക ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
/sathyam/media/post_attachments/bqbGfIko7RzRxoH9KpdW.jpg)
അറേബിയൻ ഡ്രൈവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു
വാർഷികത്തോടനുബന്ധിച്ചു രണ്ടു മണി മുതൽ റിയാദിലെ വിവിധ സ്കൂളിലെ കുട്ടികളുടെ ചിത്രരചന മത്സരവും, വൈകീട്ട് ആറു മുതൽ യുവ ഗായകൻ നജീബ് അർഷാദ് നയിക്കുന്ന ഇശൽ അറേബ്യാ 2019 സംഗീത വിരുന്നിനോടൊപ്പം റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
പിറന്ന നാട് മഹാ പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കിടപ്പാടം നഷ്ട്ടമായ കൂടപ്പിറപ്പിനെ സാന്ത്വനത്തിന്റെ കരസ്പർശമായി കൈപിടിച്ചുയർത്തിയതു മുതൽ, വീട് നിര്മിക്കുന്നത്തിന്, അപകടത്തില്‍ പെട്ടവര്‍ക്കുള്ള ചികിത്സാസഹായം ഉള്‍പ്പടെ നിരവധി ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്
അറേബിയൻ ഡ്രൈവേഴ്സ് അസോസിയേഷനിൽ അംഗങ്ങൾ ആയ 25 വർഷം സൗദിയിൽ ഡ്രൈവിംഗ് മേഖലയിൽ പൂർത്തിയാക്കിയ 6 പേരെ പൊതുസമ്മേളനത്തിൽ ആദരിക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 21 & 22 തീയതികളിൽ ഫുട്ബാൾ ടൂർണമെന്റ്ഉം, മാർച്ച് 1 & 8 തീയതികളിൽ ക്രിക്കറ്റ് ടൂർണമെന്റ്ഉം നടത്തുകയുണ്ടായി. ഇതിൽ വിജയിച്ച ടീമുകൾക്ക് ഉള്ള ട്രോഫി 29ന് നടക്കുന്ന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.
പത്ര സമ്മേളനത്തിൽ ചെയർമാൻ സാബു ഫിലിപ്പ്, പ്രസിഡന്റ് ജോർജ് തൃശൂർ, സെക്രട്ടറി മുഹമ്മദ്‌ഷാ, ട്രഷറർ സജീർ, ജോജു ജോസ്, മീഡിയ കോഓർഡിനേറ്റർ ഷാഫി മൂർക്കനാട് തുടങ്ങിയവർ പങ്ക്എടുത്തു.