കർഷക വിരുദ്ധ ബില്ലിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

ന്യൂസ് ബ്യൂറോ, ഇടുക്കി
Sunday, September 27, 2020

അറക്കുളം: കേന്ദ്ര ഗവൺമെറ്റിൻറെ കർഷക വിരുദ്ധ ബില്ലിനെതിരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിക്ഷേധ ധർണ്ണ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ എംകെ പുരുഷോത്തമൻ ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ്റ് ഇമാനുവൽ ചെറുവള്ളാത്ത് അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ, കോൺഗ്രസ് നേതാക്കളായ ശശി കടപ്ലാക്കൽ, എംഡി ദേവദാസ്, ജിഫി ജോർജ്, സാജു അഞ്ചാനി, പഞ്ചായത്ത് മെമ്പർ ശ്രീകല ഗോപി, സാം ജോർജ്, സാംസൺ സാമുവൽ, സീനത്ത് രാജു, കുട്ടപ്പൻ, വിപിൻ ഈട്ടിക്കൻ, ടോമി തുരുത്തി കര എന്നിവർ സംസാരിച്ചു.

×