ഡൽഹിയിലെ അന്ധേരിയ മോഡിൽ തകർക്കപ്പെട്ട ദേവാലയത്തിന്റെ പുനര്‍ നിർമ്മാണത്തിനായി പ്രാർത്ഥനാ യജ്ഞത്തിന് ആഹ്വാനം ചെയ്ത് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

New Update

publive-image

ഡല്‍ഹി: ഡൽഹിയിലെ അദ്ധേരിയ മോഡിൽ ലിറ്റിൽ ഫ്ളവർ ദേവാലയം തകർക്കപ്പെട്ടിട്ട് മൂന്ന് ആഴ്ച പിന്നിടുന്ന വേളയിൽ ദേവാലയത്തിന്റെ പുനര്‍ നിർമ്മാണത്തിനായി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി ഫരിദാബാദ് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സർക്കുലർ ഇറക്കി. ജൂലൈ 12 തിങ്കളാഴ്ച രാവിലെയാണ് അധികൃതർ നിയമവിരുദ്ധവും അന്യായവുമായ ഈ ക്രൂരകൃത്യം നടത്തിയത്.

Advertisment

തകർക്കപ്പെട്ട ഈ ദേവാലയം പുനനിർമ്മിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപെട്ട് താൻ മുഖ്യമന്ത്രിയെയും ജില്ലാ കളക്ടറെയും കണ്ടിരിന്നു എന്നും സർക്കാരും രാഷ്ട്രീയ പാർട്ടികളും, ഉദ്യോഗസ്ഥേും, നിയമ സംവിധാനങ്ങളും എല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രകിയയായതുകാണ്ട് സങ്കീർണമായ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ഈ പരിശ്രമത്തിൽ എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഇടവകകളിലും എല്ലാ ദിവസവും വിശുദ്ധ കുർബാന മധ്യേ ഈ നിയോഗത്തിനായി പ്രാർത്ഥിക്കണമെന്നും രൂപതയിലെ വിവിധ സന്യസ്തസഭകളും മാതൃ വേദി, പിതൃവേദി, ഡി എസ് വൈ എം തുടങ്ങിയ എല്ലാ സംഘടനകളും കൂടാതെ എല്ലാവരും കുടുംബ പ്രാർത്ഥനകളിലും ഈ നിയോഗത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഓഗസ്റ്റ് 13 വെള്ളിയാഴ്ച എല്ലാ പള്ളികളിലും വിശുദ്ധ ബലിക്ക് മുമ്പോ ശേഷമോ ഈ നിയോഗത്തിനായി പ്രത്യേക ആരാധന സംഘടിപ്പിക്കുവാനും കൂടാതെ ഈ ദിവസങ്ങളിൽ ഓരോ വ്യക്തിയും പള്ളി പുനര്‍നിർമ്മാണമെന്ന ലക്ഷ്യത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാനും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു. വിവിധ പള്ളികളിൽ നിന്നും ചെറിയ ഗ്രൂപുകളായി തകർക്കപ്പെട്ട ദേവാലയം സന്ദർശിച്ച് പ്രാർത്ഥന നടത്തുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളിയുടെ പുനര്‍ നിർമ്മാണം എന്ന നിയോഗത്തിനായി പ്രത്യേക പ്രാർത്ഥന നൽകുകയും ഈ പ്രാർത്ഥന പരമാവധി ആളുകളിലേക്ക് എത്തിച്ച് ഈ നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ പ്രൊത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അദേഹം പറഞ്ഞു.

delhi news
Advertisment