Advertisment

ഉരുൾ പൊട്ടലിനു കാരണം കരിങ്കൽ ക്വാറികളോ?

author-image
admin
Updated On
New Update

കേരളത്തിൽ വീണ്ടും ഉരുൾ പൊട്ടൽ....വൻ പ്രളയം...

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഉരുൾപൊട്ടലുകളാണ് ഈ വർഷം ഉണ്ടായത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാക്കി യതും ഉരുൾ പൊട്ടൽ തന്ന.ഈ സമയം കരിങ്കൽ ക്വാറികൾ വലിയ ചർച്ചയാവുന്നു.ക്വാറികളാണ് ഈ ഉരുൾപൊട്ടലുകൾക്ക് പ്രധാന കാരണം എന്ന് പലരും പറയുന്നു.

Advertisment

 

publive-image

പക്ഷെ ഒരു കാര്യം...പ്രകൃതി സ്നേഹികൾ എന്ന് പറഞ്ഞ് ക്വാറികൾക്ക് എതിരെയും മണൽ വാരലിന് എതിരേയുമെല്ലാം പ്രതികരിക്കുന്നവരുടെ വീടും, സ്ഥാപനങ്ങളും, റോഡും എല്ലാം അധികൃതമായോ അനധികൃതമായോ പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ക്വാറിയിൽ നിന്നും കൊണ്ട് വന്ന കരിങ്കല്ലും മെറ്റലും എംസാന്റും കൊണ്ട് ഉണ്ടാക്കിയതാണ്.

അല്ലെങ്കിൽ ചെങ്കൽ ക്വാറിയിൽ നിന്നും വെട്ടിയ കല്ല് കൊണ്ട്.....

പിന്നെ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന ടാർ അല്ലാത്ത എല്ലാം ക്വാറികളിൽ നിന്ന് തന്നെ...എല്ലാം പ്രകൃതിയെ നശിപ്പിച്ച് ....

പക്ഷെ ഇതിനെതിരിൽ വലിയ വായിൽ പ്രസംഗിച്ചിട്ടും എഴുതിയിട്ടും എന്താ കാര്യം.അത് വേണ്ടെന്നു വെക്കാൻ ആർക്കെങ്കിലും കഴിയുമോ ?

അനധികൃതമായി എടുക്കുന്നത് തടയേണ്ടത് തന്നെ

പക്ഷെ ഇനിയും കരിങ്കല്ലും മെറ്റലും കരിങ്കൽ പൊടിയും എല്ലാം ഉപയോഗിച്ചല്ലേ പറ്റൂ.നിർമാണ പ്രവർത്തനങ്ങൾ നടത്തിയേ പറ്റൂ അതിനെതിരിൽ പ്രകൃതി സ്നേഹം എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല....അത് പ്രഹസനം മാത്രം ....

നമ്മുടെ വീട്ടിൽ ഇറങ്ങുന്ന ലോഡുകൾ ലൈസൻസുള്ള ക്വാറിയിൽ നിന്നാണോ അല്ലെ എന്ന് നമ്മൾ നോക്കാറില്ല.

പിന്നെ എങ്ങിനെ നമ്മൾ അതിനെതിരെ സംസാരിക്കും.

ലൈസൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രക്രതിയെ ചൂഷണം ചെയ്യാതെ ഇതൊന്നും നമുക്ക് കിട്ടുകയുമില്ല.....

പിന്നെ മണലിന്റെ കാര്യം.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പുഴകളിലേക്ക് ഒഴുകി എത്തിയത് കണക്കില്ലാത്ത മണലു കളാണ്..അത് പുഴയുടെ ആഴം കുറച്ചു...അത് കാരണം കൂടുതൽ ഡാമുകൾ തുറക്കാതെ തന്നെ പുഴകൾ കര കവിഞ്ഞു ഒഴുകി ...

അതെ അത്യാവശ്യത്തിന് മണലും വാരിയെ പറ്റു....

ഇല്ലെങ്കിൽ വെള്ളത്തെ ഉൾകൊള്ളാൻ പല പുഴയിലും സ്ഥലം ഇല്ലാതെയാവും.

പ്രകൃതിയെ സ്നേഹിക്കണം ശരി തന്നെ പക്ഷെ ഇതൊന്നും നിർത്തിവെച്ച് അതിനാവില്ല എന്നതാണ് യാഥാർഥ്യം.

കാരണം എനിക്കും നിങ്ങൾക്കും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും ഈ പറഞ്ഞെതെല്ലാം വേണം.

ഞാനൊരു കോറിയുടെയും ആളല്ല.പക്ഷെ പ്രായോഗികമായി തോന്നിയത് പറഞ്ഞു എന്ന് മാത്രം....

- ജരീർ വേങ്ങര -

Advertisment