അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ട്രെയിലറെത്തി

ഫിലിം ഡസ്ക്
Wednesday, February 13, 2019

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയിലറെത്തി. ഫുട്‌ബോള്‍ ലോകകപ്പ് പശ്ചാത്തലത്തില്‍ അര്‍ജന്റീന-ബ്രസീല്‍ ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്നു. കരിക്ക് ഫെയിം അനു (ജോര്‍ജ്) ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

അശോകന്‍ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോണ്‍ മന്ത്രിക്കല്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു. രണദിവേയുടേതാണ് ക്യാമറ. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും.

×