/sathyam/media/post_attachments/fj6PIiTbvYvK3dtNnIa5.jpg)
2011 ലാണ് എമി അർജന്റീനയുടെ ദേശീയ ടീമിലേക്ക് എത്തുന്നത്. നൈജീരിയക്കെതിരെ ഓസ്കാർ ഉസ്താരിക്ക് പകരക്കാരനാകാൻ ലഭിച്ച ക്ഷണം. പക്ഷെ മത്സരത്തിന് ഇറക്കിയില്ല. പിന്നീട് 2019 ൽ ജർമനിക്കും ഇക്വഡോറിനും എതിരായ മത്സരങ്ങളിലും ക്ഷണം എത്തി അപ്പോഴും സ്ഥാനം ബെഞ്ചിലായിരുന്നു. ഒടുവിൽ ടീമിലെത്തിയതിന് പത്ത് വർഷത്തിന് ശേഷം 2021ൽ ആദ്യമായി എമിലിയാണോയുടെ കരങ്ങൾ വല കാത്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ. 2021ൽ കോപ്പ അമേരിക്കയ്‌ക്കെതിരെയുള്ള അർജന്റീനിയൻ ടീമിൽ എമി ഇടം നേടി. അത്തവണ സെമിയിൽ എമിലിയാനോ മാർട്ടിനസ് എന്ന രക്ഷകന്റെ ഉദയം അർജന്റീന കണ്ടു.
ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ കൊളംബിയയുടെ മൂന്ന് കിക്കുകളാണ് എമി തടഞ്ഞിട്ടത്. ആ കാരങ്ങളുടെ കരുത്തിൽ അർജന്റീന ഫൈനലിലേക്ക്. ഇത്തവണയും ആരാധകരുടെ പ്രതീക്ഷകൾ എമിയുടെ കൈകൾക്ക് ചുറ്റുമുണ്ട്. ഗോൾ പോസ്റ്റിന് കീഴിൽ എമി ഇമ ചിമ്മാതെ നിൽക്കുമ്പോൾ വല കുലുങ്ങിലെന്ന വിശ്വാസമുണ്ട് ആരധകർക്ക്..