കേരളത്തിലെ പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ് പ്രിയയ്ക്ക് ഏരിയലിന്റെ സ്നേഹാദരം

New Update

publive-image

Advertisment

പാലക്കാട്: കേരളത്തിലെ പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറായ വി.എസ് പ്രിയയ്ക്ക് ഏരിയലിന്റെ ആദരം. ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കി 'എല്‍ജിബി ടിക്യു' (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) സമൂഹത്തിന് പിന്തുണ നല്‍കുകയാണ് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ലിന്റെ ലക്ഷ്യം.

സാമൂഹ്യ പരിഷ്‌ക്കരണങ്ങള്‍ക്കായി പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ സമഗ്രമായ ഒട്ടേറെ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോ. വി.എസ് പ്രിയയുടെ ഒരു ഡോക്യുമെന്ററി ഏരിയല്‍ സോഷ്യല്‍ മീഡിയ ചാനലുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. പ്രിയയ്ക്കുള്ള ഏരിയലിന്റെ ആദരം.

ഒരു സ്ത്രീയുടെ ശരീരത്തില്‍ പുരുഷനായി 30 കൊല്ലത്തോളം ജീവിച്ച ശേഷമാണ് പൂര്‍ണമായും സ്ത്രീ എന്ന സ്വത്വത്തിലേയ്ക്ക് പ്രിയ മാറിയത്. ഡോ. വി.എസ് പ്രിയയുടേത്, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും കഥയാണ്.

ദശലക്ഷണക്കണക്കിന് ജനങ്ങളുടെ പ്രചോദനമാണ് ഇന്ന് ഈ തൃശൂര്‍കാരി. ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് ഡോ. പ്രിയ വളര്‍ന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ  അംഗീകരിക്കാന്‍ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി.
കഠിനാധ്വാനത്തിലൂടെയാണ് അവര്‍ ഡോക്ടര്‍ പട്ടം നേടിയത്. ഇന്ന് അര്‍പ്പണ ബോധമുള്ള ഒരു ഡോക്ടറാണ് അവര്‍.

ഒരു ട്രാന്‍സ്‌ജെന്‍ഡറെപ്പറ്റി നമ്മള്‍ ചിന്തിക്കുന്നത്, ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരെന്നാണ്. ഇതിന് ഒരു മാറ്റം വരുത്താനാണ് താന്‍ ശ്രമിച്ചതെന്ന് ഡോ. പ്രിയ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ അവസ്ഥയ്ക്ക് മാറ്റം വരണം.

പ്രസ്തുത മാറ്റം അവരവരുടെ കുടുംബത്തില്‍ നിന്നാണ് ആദ്യം ഉണ്ടാകേണ്ടതെന്നാണ് ഡോ. പ്രിയയുടെ അഭിപ്രായം. ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെ കുടുംബം അംഗീകരിക്കുകയാണെങ്കില്‍ അവനോ അവളോ മികച്ച പൗരന്മാരായി വളര്‍ന്നുവരും. അതിന്റെ പ്രകടമായ ഉദാഹരണമാണ് താനെന്ന്, ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമില്‍ വ്യക്തമാക്കുന്നു.

ഏരിയല്‍ ഇന്ത്യ വര്‍ഷങ്ങളായി ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ള്‍ ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ ശരത് വര്‍മ്മ പറഞ്ഞു. ഡോ. വി.എസ്  പ്രിയയെപ്പറ്റിയുള്ള ഡോക്യുമെന്ററി ഏരിയലിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ കാണാം.

palakkad news
Advertisment