ചുരുങ്ങിയ കാലയളവ് കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ താരമാണ് അര്‍ജുന്‍ അശോകന്‍. സ്വഭാവ നടനായും വില്ലനായും നായകനായുമൊക്കെ ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് അര്‍ജുന്‍.
ഇപ്പോള്‍ ഇതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആദ്യമൊന്നും അഭിനയത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നാണ് അര്‍ജുന്‍ പറയുന്നത്. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടായിരുന്നു ആദ്യ സിനിമ. അച്ഛനാണ് അതില്‍ ആദ്യം വേഷം കിട്ടിയതെന്നും അങ്ങനെയാണ് തനിയ്ക്കും അവസരം ലഭിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.
ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടിന് ശേഷം ടു ലെറ്റ് അമ്ബാടി ടോക്കീസ് എന്ന ചിത്രം പുറത്തിറങ്ങി. അത് കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പറവയിലെത്തുന്നത്. അപ്പോഴേയ്ക്കും അഭിനയിക്കണമെന്ന് താത്പ്പര്യം തോന്നിയെന്ന് അര്‍ജുന്‍ അശോകന്‍ പറഞ്ഞു. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ തന്നെ പ്രണയമുണ്ടായിരുന്നു. വടുതല ചിന്മയ വിദ്യാലയത്തിലായിരുന്നു പഠിച്ചത്. നിഖിത തന്റെ ജൂനിയറായിരുന്നുവെന്നും പ്ലസ് വണ്ണില്‍ വെച്ചാണ് കാണുന്നതെന്നും അര്‍ജുന്‍ പറഞ്ഞു.
തന്റെ സുഹൃത്ത് നിഖിതയെ പ്രൊപ്പോസ് ചെയ്തെന്നും താന്‍ ഇഷ്ടമായിരുന്നുവെന്ന് പറയാന്‍ നില്‍ക്കുമ്ബോഴാണ് സുഹൃത്ത് പറഞ്ഞതെന്നും അര്‍ജുന്‍ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് ബ്രേക്കപ്പ് ആയെന്നും തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സുഹൃത്തിലൂടെ അറിഞ്ഞെന്നും താരം പറഞ്ഞു.തന്റെ പ്രണയം മൊത്തം ട്വിസ്റ്റാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.