അര്‍ക്കന്‍സാസില്‍ പൂര്‍ണ്ണമായി ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു

New Update

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണ്ണര്‍ അശ് ഹച്ചിന്‍സണ്‍ ഒപ്പുവെച്ചു.

Advertisment

publive-image

ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9 ചൊവ്വാഴ്ച ഒപ്പുവെച്ച ബില്ലില്‍ ഗര്‍ഭിണിയായ മാതാവിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഗര്‍ഭഛിദ്രം അത്യാവശ്യമാണെങ്കില്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ള ലൈംഗീക അതിക്രമത്തില്‍ ഗര്‍ഭിണികളാകുന്നവര്‍ക്ക് യാതൊരു ഇളവും ഈ കാര്യത്തില്‍ അനുവദിച്ചിട്ടില്ല.

റിപ്പബ്ലിക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍ സാസില്‍ നിയമസാമാജികര്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം പൗരന്മാരുടെ താല്‍പര്യം പരഗണിച്ചാണ് ഇങ്ങനെ ഒരു ബില്ല് അംഗീകരിച്ചു നടപ്പാക്കുന്നതിന് കഴിഞ്ഞതെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടികാട്ടി. രാജ്യത്താകമാനം ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്ന റൊ.വി.വെയ്ഡ് ഈ വര്‍ഷാവസാനം നടപ്പില്‍ വരുത്തുന്നതിനുള്ള സുപ്രീം കോടതിക്കു മുമ്പു തന്നെ നിയമം പാസ്സാക്കണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ നിര്‍ബന്ധം ചെലുത്തിയിരുന്നു. 19-ാം നൂറ്റാണ്ടില്‍ നാം എങ്ങനെ അടിമത്വം അവസാനിപ്പിച്ചുവോ അതുപോലെ ഗര്‍ഭഛിദ്രവും രാജ്യത്തിനു നിന്നും ഇല്ലായ്മ ചെയ്യണം. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെയ്സണ്‍ റേപര്‍ട്ട് പറഞ്ഞു.

അര്‍ക്കന്‍സാസ് സെനറ്റില്‍ ബില്ല് അവതരിപ്പിച്ചതിന്റെ സൂത്രധാരന്‍ ജെയ്സനായിരുന്നു. 2015 ല്‍ അധികാരത്തില്‍ വന്ന ഗവര്‍ണ്ണര്‍ ഇതിനകം നിരവധി പ്രധാനപ്പെട്ട ഗര്‍ഭഛിദ്ര നിയമങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണ്ണറുടെ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ‘കോടതിയില്‍ കാണാം’ എന്നാണ് ഗവര്‍ണ്ണര്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂത്തിന് മറുപടി നല്‍കിയത്.

arkkansasi
Advertisment