കരസേനയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി സ്വപ്നംകാണുന്നവര്‍ക്ക് ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ (ഒ.ടി.എ.) പ്രവേശനത്തിന് അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനാണ് (എസ്.എസ്.സി.) ചെന്നൈ ഒ.ടി. എ.യില്‍ പരിശീലനം നല്‍കുന്നത്.
ഒരു വര്‍ഷത്തോളം നീളുന്ന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ലെഫ്റ്റനന്‍റ് റാങ്കില്‍ നിയമനം ലഭിക്കും. പ്രതിമാസ സ്‌റ്റൈപ്പെന്‍റ് 56,100 രൂപ. വനിതകൾക്കും അപേക്ഷിക്കാം.
കോഴ്‌സുകള്‍: നാല് കോഴ്‌സുകളാണ് ഒ.ടി.എ.യിലുള്ളത്. എസ്.എസ്.സി. ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍, എന്‍.സി.സി, ജെ.എ.ജി. എന്നിവയാണ് ഈ കോഴ്‌സുകള്‍. എല്ലാ കോഴ്‌സുകളിലും പുരുഷ, വനിത വിഭാഗങ്ങളില്‍ പ്രത്യേകം പ്രവേശനമുണ്ട്. അതതുസമയത്തെ ഒഴിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സീറ്റുകളുടെ എണ്ണം നിശ്ചയിക്കുക.
എസ്.എസ്.സി. നോണ്‍ ടെക്‌നിക്കല്‍ ഒഴികെയുള്ള മൂന്ന് കോഴ്‌സുകളിലെയും നിയമനം യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാകും.
നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് യു.പി.എസ്.സി. പരീക്ഷ വിജയിക്കണം. വൈദ്യപരിശോധന, ഉയരം, ഭാരം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ നാല് കോഴ്‌സുകള്‍ക്കും ബാധകമാണ്. 49 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മദ്രാസ് സര്‍വകലാശാല ഡിഫന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നല്‍കും.
നോണ്‍ ടെക്‌നിക്കല്‍ - യോഗ്യത: ബിരുദം പ്രായപരിധി: 19-25
തിരഞ്ഞെടുപ്പ്: യു.പി.എസ്.സി. നടത്തുന്ന എഴുത്തുപരീക്ഷ, എസ്.എസ്.ബി. അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. സ്ത്രീകള്‍ക്കും പ്രവേശനം. ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 225 ഒഴിവുണ്ട്. ഇതില്‍ 50 സീറ്റുകള്‍ എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്. സ്ത്രീകള്‍ക്കായി 12 ഒഴിവ്. അവസാനതീയതി: സെപ്റ്റംബര്‍ മൂന്ന്.
അപേക്ഷ നല്‍കേണ്ടത് : http://www.upsconline.nic.in
ടെക്‌നിക്കല്‍ - യോഗ്യത: ബിരുദം പ്രായപരിധി: 20-27
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, എസ്.എസ്.ബി. അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. ഡിസംബര്‍ജനുവരി, ജൂണ്‍ജൂലായ് മാസങ്ങളില്‍ വിജ്ഞാപനം.
അപേക്ഷ നല്‍കേണ്ടത്: http://www.joinindianarmy.nic.in
എന്‍.സി.സി - യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. എന്‍.സി.സി. 'സി' സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ ബി ഗ്രേഡ് വിജയം. പ്രായപരിധി: 19-25
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷ, എസ്.എസ്.ബി. അഭിമുഖം, വൈദ്യ പരിശോധന. ഡിസംബര്‍ജനുവരി, ജൂണ്‍ജൂലായ് മാസങ്ങളില്‍ വിജ്ഞാപനം.
അപേക്ഷ നല്‍കേണ്ടത്: http://www.joinindianarmy.nic.in
ജെ.എ.ജി (ജാഗ്) - യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍.ബി. ബിരുദം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പ്രായപരിധി: 21-27
തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, എസ്.എസ്.ബി. അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. ഡിസംബര്‍ജനുവരി, ജൂലായ്ഓഗസ്റ്റ് വിജ്ഞാപനം.
അപേക്ഷ: http://www.joinindianarmy.nic.in