New Update
മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെക്കുറിച്ചുള്ള തന്റെ സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. 'അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' എന്നാണ് ചിത്രത്തിന്റെ പേര്.
Advertisment
ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്. ‘who the hell are you… how dare you’ എന്നെല്ലാം അര്‍ണബ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പറയുന്ന ശബ്ദത്തോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ അര്‍ണബ് നടത്തിയ വിമര്‍ശനങ്ങളാണ് രാം ഗോപാല്‍ വര്‍മ്മയെ ചൊടിപ്പിച്ചത്.