Advertisment

വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍; കുവൈറ്റില്‍ മൂന്ന് നഴ്‌സുമാര്‍ അറസ്റ്റില്‍; പിടിയിലായത് ഈജിപ്ത്, ഇന്ത്യ സ്വദേശികള്‍

New Update

publive-image

കുവൈറ്റ് സിറ്റി: വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കേസില്‍ കുവൈറ്റില്‍ മൂന്ന് നഴ്‌സുമാര്‍ അറസ്റ്റിലായി. ആഭ്യന്തര-ആരോഗ്യമന്ത്രാലയങ്ങള്‍ സഹകരിച്ച് നടന്ന അന്വേഷണത്തിലാണ് നഴ്‌സുമാര്‍ പിടിയിലായത്.

രണ്ട് ഈജിപ്തുകാരും, ഒരു ഇന്ത്യന്‍ സ്വദേശിയുമാണ് പിടിയിലായത്. ജഹ്‌റ ആശുപത്രിയിലാണ് സംഭവം നടന്നത്. 250 കെ.ഡിയ്ക്കാണ് ഇവര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നാലു പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി ഇവര്‍ സമ്മതിച്ചു.

Advertisment