ഉച്ചത്തിൽ സംസാരിച്ചതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാലസ് ∙ വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വഴക്കിട്ടശേഷം ഭാര്യയെയും മക്കളെയും ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പതിമൂന്നും, പതിനാറും വയസ്സുള്ള രണ്ട് ആൺമക്കളെയും ഭാര്യയെയുമാണു ജെയിംസ് ലി വെമ്പിനെ (50) വെടിവച്ചു കൊലപ്പെടുത്തിയത്. ഇയാളെ ഡാലസ് പൊലീസ് അറസ്റ്റു ചെയ്തു.

Advertisment

publive-image

ഡാലസ് ബിഗ്ടൗൺ ജോൺ വെസ്റ്റിലെ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മക്കളും ഭാര്യയും തമ്മിൽ ഉച്ചത്തിൽ സംസാരിക്കുന്നത് തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു ഭാര്യയുമായി വഴക്കിട്ടശേഷമാണ് ഭാര്യ വിക്ടോറിയ ബൺടണു(35) നേരെ ജെയിംസ് വെടിയുതിർത്തത്. തുടർന്ന് രണ്ട് ആൺമക്കളെയും വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും വെടിവയ്ക്കുന്നതിനുപയോഗിച്ച തോക്ക് കണ്ടെത്തി.

സംഭവത്തിനു ഒരു മണിക്കൂറിനുശേഷം ജെയിംസ് പൊലീസിനെ വിളിച്ചു വെടിവച്ചതായി അറിയിക്കുകയുമായിരുന്നു. കുറ്റസമ്മതം നടത്തിയ ജെയിംസിനെ അറസ്റ്റു ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ചു. കൊല്ലപ്പെട്ട വിക്ടോറിയായെകുറിച്ചും, മക്കളെകുറിച്ചും സമീപവാസികൾക്ക് നല്ല അഭിപ്രായമായിരുന്നു.

arrest
Advertisment