അമ്മൂമ്മയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ കല്ലറക്ക് നാശനഷ്ടം വരുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

New Update

നോക്സ്‌വില്, ടെന്നിസി: അമ്മൂമ്മയെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ കല്ലറക്ക് നാശനഷ്ടം വരുത്തിയതിന് ടെന്നിസിയിൽ നിന്നുള്ള മുപ്പത്തിനാലുകാരൻ ഡാനി ഫ്രേയ്സനെ പോലീസ് അറസ്റ്റു ചെയ്തു.

Advertisment

publive-image

തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിംഗ്സ് സെമിത്തേരിയിലായിരുന്നു. കൊച്ചുമകന് അമ്മൂമയോട് ഉണ്ടായിരുന്ന അതിരറ്റ സ്നേഹം നിമിത്തം അമ്മൂമയെ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ സെമിത്തേരിയിൽ നാട്ടിയിരുന്ന കല്ല് നീക്കം ചെയ്യുകയും കല്ലറ‍യിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു.

ഇതു കണ്ട ആരോ വിവരം പോലീസിനെ അറിയിച്ചതനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഡാനിയെ പിടികൂടുകയായിയിരുന്നു. തന്‍റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഡാനി പോലീസിനോടു സമ്മതിച്ചു.

സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ഡാനിക്കെതിരെ പോലീസ് കേസെടുത്തു.

arrest
Advertisment