/sathyam/media/post_attachments/AM0qDiUqLsUyMm6x3Y1L.jpg)
പീച്ചി: പീച്ചി തെക്കേകുളം ദേശത്തു ത്രിപ്പാക്കൽ വീട്ടിൽ മുകന്ദൻ മകൻ പി പി എന്ന് വിളിക്കുന്ന അഖിലിനെ പട്ടിക്കാട് പീച്ചി റോഡ് പരിസരത്ത് നിന്നും 1.5 കിലോ കഞ്ചാവുമായി പിടികൂടി.
തൃശൂർ എക്‌സൈസ് ഇന്റലിജൻസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, തൃശൂർ റേഞ്ച് പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് പ്രതിയെ പിടികൂടിയത്.
പാലക്കാട് നിന്നും ലോഡ് എടുക്കാൻ പോകുന്ന ലോറിയിൽ പോയാണ് കഞ്ചാവ് ഇവിടെ കൊണ്ടുവരുന്നത്. പീച്ചി, കണ്ണാറ, വിലങ്ങന്നൂർ ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവ് വിൽക്കുന്നുണ്ട്. ടിയാൻ മുൻ കേസുകളിൽ പ്രതി ആണ്.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ. എസ്, തൃശൂർ റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദനൻ, ഇന്റലിജൻസ് ഓഫീസർ മാരായ ഷിബു. കെ.എസ്, സതീഷ്. ഒ.എസ്, മോഹനൻ. ടി.ജി, ലോനപ്പൻ. കെ.ജെ, പ്രിവന്റീവ് ഓഫീസർ സജീവ് കെ.എം, ജെയ്സൺ ജോസ് , രാജു എന്‍.ആര്‍, ഇർഷാദ്, ജോസഫ് എന്നിവർ ചേർന്നാണ് കേസ് പിടികൂടിയത്.