അർഷദ് ചോലയിൽ എന്ന പ്രവാസിയേയും പിതാവിനെയും മർദിച്ചവരെ പഞ്ചായത്ത് ഭരണ സമിതി സംരക്ഷിക്കുന്നുവെന്ന് കെ എം സി സി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Friday, July 3, 2020

ജിദ്ദ: ഖത്തറിൽ നിന്ന് കെഎംസിസി ചാർട്ടർ ചെയ്ത വിമാനത്തിൽ എത്തിയ കാവനൂർ പഞ്ചായത്തിലെ അർഷദ് ചോലയിൽ എന്ന പ്രവാസിയേയും അദ്ദേഹത്തിൻ്റെ പിതാവിനെയും കാവനൂറിലെ വീട്ടിലെ ക്വാറന്റൈൻ സ്ഥലത്ത് ചെന്ന് രണ്ടാളുകൾ ക്രൂരമായി മർദ്ദിച്ചത് ഭയത്തോടെയാണ് പ്രവാസികൾ കേട്ടത്. ഇത്തരത്തിലുള്ള പ്രവാസികളോടുള്ള മനോഭാവത്തെ കാവനൂർ പഞ്ചായത്തു ജിദ്ദ കെ എം സി സി ശക്തമായി അപലപിച്ചു.

കാവനൂർ പഞ്ചായത്തു ജിദ്ദ കെ എം സി സി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിലാണ് അപലപിച്ചത്. ഇത്തരം ക്രിമിനലുകളേ സ്വാകാര്യമായി സംരക്ഷിക്കുന്ന പഞ്ചായത്തു ഭരണ സമിതി നിലപാടിനെയും യോഗം വിമർശിച്ചു. നേരെത്തെ പ്രവാസികള്‍ക്ക് മതിയായ ക്വറന്റിനെ സൗകര്യം ഏര്പെടുത്താത പഞ്ചായത്തു ഭരണ സമിതി പ്രവാസിയെ ആക്രമിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്തു ഭരണ സമിതിയും പോലീസും നാട്ടുക്കാരും ജാഗ്രത പുലർത്തണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി പി മൊയ്‌ദീൻ കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ വി ജലീൽ, കെ സി മുഹമ്മദ് മുനീർ , മുസ്തഫ വാകലൂർ, സി പി ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കെ വി സലാം സ്വാഗതവും സൈനുദീൻ നന്ദിയും പറഞ്ഞു.

×